
ഇന്നലെ -
ഇന്നലെകളില്‍ എന്റെ ഹൃദയം ഒരുവനെ സ്നേഹിച്ചു
അവനിലൂടെ ഞാനെന്റെ നാളെകള്‍ പണിതു
എന്റെ നാളെകള്‍ ഞാനലന്കരിച്ചു
അവയെല്ലാം ഞാനെന്റെ ഹൃദയ ചെപ്പിലടച്ച് വെച്ചു
കൈ പിടിച്ചടുക്കവേ ആ ചെപ്പ് ഞാനവന് കൈമാറി
ഒടുവില്‍ ,
പോരലെല്പ്പിക്കാത്ത ആ ഹൃദയം മാത്രം
തിരിച്ചു വാങ്ങി ഞാന്‍ നടന്നു
ഇന്നു -
സ്നേഹിക്കനെനിക്കിന്നു ഹൃദയമില്ല
ഒരു നേരത്തെ അന്നത്തിനു വേണ്ടി
പ്രതിഫലം നല്കിയ കയില് പണയം വെച്ചു
തിരിചെടുക്കനവുമോ ?
തിരിചെടുതലും അതെന്റെ ഹൃദയം തന്നെയായിരിക്കുമോ ?
വറുതി കാറ്റെട്ട്ട ജീവന്റെ തുടിപ്പുകള്‍ മാത്രം
അവശേഷിക്കുന്ന ചെപ്പയിരിക്കും
എന്റെ ഹൃദയം ......എന്റെ ഹൃദയം ......